Tuesday, March 18, 2025

അണ്ടത്തോട് തങ്ങൾപ്പടി ബീച്ചിലെ കള്ള് ഷാപ്പ് അടച്ചു പൂട്ടണം; ജനകീയ സമര സമിതി കൂട്ടായ്മ രൂപീകരിച്ചു

പുന്നയൂർക്കുളം: അണ്ടത്തോട് തങ്ങൾപ്പടി ബീച്ചിൽ തുറന്ന കള്ള് ഷാപ്പിനെതിരെ ജനകീയ സമര സമിതി കൂട്ടായ്മ രൂപീകരിച്ചു. പ്രദേശത്തെ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ഉൾപ്പെടുത്തി പുന്നയൂർക്കുളം പഞ്ചായത്ത് മെമ്പർമാരായ സജിത ജയൻ, കെ.എച്ച് ആബിദ് എന്നിവരുടെ നേതൃത്വത്തിലാണ്  ജനകീയ സമര സമിതി രൂപീകരിച്ചിട്ടുള്ളത്. തങ്ങൾപടി പരിസരത്തു ചേർന്ന സമിതി രൂപീകരണ യോഗത്തിൽ ചെയർമാനായി ചന്ദ്രശേഖരൻ, കൺവീനറായി കെ.എച്ച് ആബിദ്, ട്രഷററായി സുഹൈൽ, വൈസ് ചെയർമാൻമാരായി കമാൽ, ആസിയ, ഷാജി കളത്തിങ്ങൽ, ജോയിൻ്റ് കൺവീനർമാരായി സജിൽ, ജബ്ബാർ,  മോഹനൻ, രക്ഷാധികാരികളായി എ.എം അലാവുദ്ദീൻ, സമദ്,  മൊയ്തുണ്ണി, ഇബ്രാഹിം ഹാജി, മൂസ ആലത്തയിൽ, വി മായിൻകുട്ടി,  അബൂബക്കർ കാണക്കോട് ഹുസൈൻ വലിയകത്ത്,  മോഹനൻ കറുത്തേടത് എന്നിവരെ തിരഞ്ഞെടുത്തു. വരും ദിവസങ്ങളിൽ പുന്നയൂർക്കുളം പഞ്ചായത്ത്,  എക്സൈസ് അധികൃതർക്ക് നിവേദനം നൽകുവാനും തുടർനടപടി ഇല്ലെങ്കിൽ ശക്തമായ സമരം നടത്തുവാനും യോഗം തീരുമാനിച്ചു. ഷാപ്പിനെതിരെ ജന രോഷം ശക്തമായതോടെ ഷാപ്പ് അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മാർച്ച് സംഘടിപ്പിച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments