Thursday, March 5, 2026

ഒരു യു.എസ് ഡോളറിന് 87.16 ഇന്ത്യൻ രൂപ; ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിൽ

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിൽ. ഒരു യു.എസ് ഡോളറിന് 87.16 ഇന്ത്യൻ രൂപ നൽകണം. ഇന്ന് മാത്രം 54 പൈസയാണ് ഇടിഞ്ഞത്. ഓഹരി വിപണിയിലും ഇടിവുണ്ടായി. സെൻസെക്സ് 731.91 പോയിന്റ് ഇടിഞ്ഞു. ട്രംപിന്റെ തീരുവ യുദ്ധത്തിന്റെ ആഘാതത്തിലാണ് ലോക വിപണി. ഏഷ്യൻ ഓഹരിവിപണികളിലും ഇടിവ്. വെള്ളിയാഴ്ച ഓഹരിവിപണി അവസാനിക്കുമ്പോൾ 86.61 ആയിരുന്നു ഇന്ത്യൻ രൂപയുടെ നിരക്ക്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments