Friday, January 31, 2025

ലഹരിക്കെതിരെ കടപ്പുറത്ത് യൂത്ത് ലീഗ് ‘വൺ മില്യൺ ഷൂട്ടും പ്രതിജ്ഞയും’ സംഘടിപ്പിച്ചു

കടപ്പുറം: ലഹരിക്കെതിരെ കടപ്പുറത്ത് യൂത്ത് ലീഗ് നേതൃത്വത്തിൽ വൺ മില്യൺ ഷൂട്ടും പ്രതിജ്ഞയും സംഘടിപ്പിച്ചു. മുസ്‌ലിം യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചങ്ങാടി ലീഗ് സ്ക്വയറിൽ നടന്ന പരിപാടിയിൽ പഞ്ചായത്തിലെ വിവിധ ക്ലബ്ബുകളും യുവാക്കളും പങ്കെടുത്തു. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.വി ഉമ്മർകുഞ്ഞി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.എ അഷ്ക്കർ അലി അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആസിഫ് വാഫി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ബി.കെ സുബൈർ തങ്ങൾ, ജനറൽ സെക്രട്ടറി പി.എം മുജീബ്, ട്രഷറർ സൈദ് മുഹമ്മദ് പോക്കാകില്ലത്ത്, കർഷക സംഘം ജില്ലാ പ്രസിഡന്റ് ആർ.എസ് മുഹമ്മദ്മോൻ, കെ.എം.സി.സി മണ്ഡലം ജനറൽ സെക്രട്ടറി ഷഹീം റമളാൻ, പൂക്കോയ തങ്ങൾ പാലിയേറ്റീവ് കെയർ ജനറൽ കൺവീനർ പി.കെ ഷാഫി, കെ.എം.സി.സി നേതാക്കളായ റാഫി കടവിൽ, പി.കെ സുബൈർ, തൗഫീഖ് ആശുപത്രിപ്പടി, യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി റിയാസ് പൊന്നാക്കാരൻ, പഞ്ചായത്ത് ഭാരവാഹികളായ അലി പുളിഞ്ചോട്, ഫൈസൽ ആശുപത്രിപ്പടി, ഷാജഹാൻ അഞ്ചങ്ങാടി, അഡ്വ. മുഹമ്മദ് നാസിഫ്, വൈറ്റ് ഗാർഡ് പഞ്ചായത്ത് ക്യാപ്റ്റൻ പി.എസ്.മുഹമ്മദ് ഷമീർ, വൈസ് ക്യാപ്റ്റൻ സാബിത്ത് ചോപ്പൻ, പി.ബി അബ്ദുൽ ലത്തീഫ്, സൈദ് മുഹമ്മദ് കരിമ്പി, ബഷീർ പുതിയകത്ത്, ഫക്രുദ്ദീൻ പുതിയങ്ങാടി, പി.എ നാസർ, നിസാം കുന്നത്ത് എന്നിവർ സംബന്ധിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി അലി അഞ്ചങ്ങാടി സ്വാഗതവും റംഷാദ് കാട്ടിൽ നന്ദിയും പറഞ്ഞു.

മണത്തല ചന്ദനക്കുടം നേർച്ച- 2025

RELATED ARTICLES
- Advertisment -

Most Popular

Recent Comments