ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ നവീകരിച്ച ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയം സമർപ്പിച്ചു. ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. പി.സി ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ സാന്നിധ്യത്തിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ സമർപ്പണം നിർവ്വഹിച്ചു. പൂർണമായും ദേവസ്വം പദ്ധതി പണം ഉപയോഗിച്ച് നവീകരിച്ച ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയം, തെക്ക്, വടക്ക് നടകളിലെ ഇൻ്റർലോക്ക് ടൈൽ വിരിച്ച പ്രവൃത്തി എന്നിവയുടെ സമർപ്പണവും നടന്നു. ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ. മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി മനോജ് , കെ.പി വിശ്വനാഥൻ, മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ, മരാമത്ത് ചീഫ് എൻജിനീയർ എം.വി രാജൻ, എക്സിക്യൂട്ടീവ് എൻജിനീയർ എം.കെ അശോക് കുമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ വി.ബി സാബു, എ.ഇ ഇ.കെ നാരായണനുണ്ണി, എന്നിവർ പങ്കെടുത്തു. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കിയ കരാറുകാർക്ക് ദേവസ്വത്തിൻ്റെ ഉപഹാരം ചെയർമാൻ ഡോ.വി.കെ വിജയൻ നൽകി.
മണത്തല ചന്ദനക്കുടം നേർച്ച- 2025