Friday, January 24, 2025

വിദ്യാർഥികൾ നിർമ്മിച്ച എൽ.ഇ.ഡി ബൾബുകൾ പുന്നയൂർ പഞ്ചായത്തിന് കൈമാറി

പുന്നയൂർ: മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂൾ വിദ്യാർഥികൾ നിർമ്മിച്ച എൽ.ഇ.ഡി ബൾബുകൾ പുന്നയൂർ പഞ്ചായത്തിന് കൈമാറി. 30 എൽ.ഇ.ഡി ബൾബുകൾ പ്രധാനധ്യാപിക സുനിത മേപ്പുറത്തിന്റെ നേതൃത്വത്തിലാണ് കൈമാറിയത്. പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേന്ദ്രൻ, വൈസ് പ്രസിഡൻറ് സുഹറ ബക്കർ,  വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.കെ വിജയൻ, പഞ്ചായത്ത്‌ മെമ്പർ സെലീന നാസർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സ്കൂൾ സോഷ്യൽ സർവീസ് സ്‌കീം കോഡിനറ്റർ ഷബാന, സ്റ്റാഫ് സെക്രട്ടറി അനീസ്, മറ്റു അധ്യാപകരായ ഫാസിൽ, വിദ്യ  എന്നിവരും സന്നിഹിതരായിരുന്നു. സ്കൂളിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീം വിദ്യാർഥികൾ ശില്പശാലയിൽ നിർമ്മിച്ചതാണ് എൽ.ഇ.ഡി ബൾബുകൾ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments