Thursday, January 23, 2025

അബുദാബി കെ.എം.സി.സി കടപ്പുറം പഞ്ചായത്ത് കമ്മിറ്റി കുടുംബ സംഗമം; പോസ്റ്റർ പ്രകാശനം ചെയ്തു

അബൂദാബി: അബുദാബി കെ.എം.സി.സി കടപ്പുറം പഞ്ചായത്ത്‌ കമ്മിറ്റി സംഘടിപ്പിക്കുന്ന കുടുംബ സംഗമം പോസ്റ്റർ പ്രകാശനം ചെയ്തു. അബുദാബി കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഹംസ നടുവിൽ പ്രകാശന കർമ്മം നിർവഹിച്ചു. തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി പി.വി ജലാലുദ്ധീൻ, ജില്ലാ വൈസ് പ്രസിഡന്റ്‌ പി.വി നസീർ, മണ്ഡലം പ്രസിഡന്റ്‌ ഫൈസൽ കടവിൽ, മണ്ഡലം വൈസ് പ്രസിഡന്റ്‌ വി.പി ഉസ്മാൻ, മണ്ഡലം സെക്രട്ടറി സി.കെ ജലാൽ, കെ.എം.സി.സി പഞ്ചായത്ത് പ്രസിഡന്റ്‌ കെ.എസ് നഹാസ്, ജനറൽ സെക്രട്ടറി ആർ.വി ഹാഷിം, വൈസ് പ്രസിഡന്റുമാരായ സി.കെ അലിയാമുണ്ണി, ശിഹാബ് കരീം അറക്കൽ, സെക്രട്ടറിമാരായ നവാസ് ആലുങ്ങൾ, മുനീർ ബിൻ ഈസ എന്നിവർ പങ്കെടുത്തു.

“അതൃപത്തിൽ അല്പനേരം കടപ്പുറം സൊറ പറയാം” എന്ന പേരിൽ 2025 ഫെബ്രുവരി 2ന് ഉച്ചക്ക് 12.30മുതൽ 7മണി വരെ അബുദാബി കോർണീഷിലുള്ള ഫോർമൽ പാർക്കിലാണ് അബുദാബി കെ.എം.സി.സി കടപ്പുറം പഞ്ചായത്ത് കമ്മിറ്റി കുടുംബ സംഗമം നടക്കുക. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments