Tuesday, January 21, 2025

കുന്നംകുളം എൽ.ഐ.സി ഓഫീസിന് മുന്നിൽ ഏജൻ്റുമാരും ജീവനക്കാരും   മനുഷ്യ ചങ്ങല തീർത്തു

കുന്നംകുളം: വിവിധ ആവശ്യങ്ങളുന്നയിച്ച്  ഇൻഷുറൻസ് സംരക്ഷണ സമിതിയുടെയും എൽ.ഐ.സി പെൻഷൻ സംഘടന യൂണിയൻ്റെയും സംയുക്താഭിമുഖ്യത്തിൽ കുന്നംകുളം എൽ.ഐ.സി ഓഫീസിന് മുന്നിൽ ഏജൻ്റുമാരും ജീവനക്കാരും   മനുഷ്യ ചങ്ങല തീർത്തു. എൽ.ഐ.സി ഏജൻ്റ്സ് ഓർഗ്ഗനൈസേഷൻ ഓഫ് ഇന്ത്യ സി.ഐ.ടി.യു  തൃശൂർ ഡിവിഷൻ സെക്രട്ടറി ടി.എസ്. ഷെനിൽ വിശദീകരണം നടത്തി. എംപ്ലോയീസ് യൂണിയൻ ബ്രാഞ്ച് സെക്രട്ടറി ഐ.പി സുന്ദരൻ,പ്രസിഡൻ്റ് മിനി ജോൺ, എൽ.ഐ.സി ഏജൻ്റ് സ് ഓർഗ്ഗനൈസേഷൻ ഓഫ് ഇന്ത്യ സി.ഐ.ടി.യു  തൃശൂർ ജില്ല സെക്രട്ടറി വത്സൻ മാളിയേക്കൽ, ബ്രാഞ്ച് ഭാരവാഹികളായ രാജി ബാലൻ, ബീന ജോയ്, സജി പുലിക്കോട്ടിൽ എന്നിവർ നേതൃത്വം നൽകി.

     പൊതുമേഖല ഇൻഷൂറൻസിനെ കുത്തക കോർപ്പറേറ്റുകൾക്ക് തുച്ഛ വിലയ്ക്ക് അടിയറ വെയ്ക്കുവാനുള്ള ഭരണകൂടത്തിൻ്റെ ജനവിരുദ്ധ നിയമങ്ങൾക്കെതിരെയും ഐ.ആർ.ഡി.എയുടെ തെറ്റായ നിർദ്ദേശങ്ങൾ തിരുത്തുക, കേന്ദ്ര സർക്കാരിൻ്റെ ഇൻഷുറൻസ് നിയമ ഭേദഗതി ബില്ല് 2024 പിൻവലിക്കുക, ഏജൻ്റുമാരുടെ വെട്ടി കുറച്ച ആനുകൂല്യങ്ങൾ പുനസ്ഥാപിക്കുക, പൊതുമേഖല  വിരുദ്ധ നിലപാടുകൾ ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളു ന്നയിച്ചുമായിരുന്നു മനുഷ്യ ചങ്ങല തീർത്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments