ചാവക്കാട്: ബി.ജെ.പി ചാവക്കാട് മണ്ഡലം പ്രസിഡണ്ടായി തിരഞ്ഞെടുത്ത വർഷ മണികണ്ഠന് ഇരട്ടപ്പുഴയിൽ അനുമോദനം നൽകി. അനുമോദന സദസ്സ് ഇരട്ടപ്പുഴയിലെ മുതിർന്ന പ്രവർത്തകൻ ആലുങ്ങൽ നാരായണൻ പൊന്നാട അണിയിച്ചു. മുൻമണ്ഡലം പ്രസിഡണ്ട് കെ.ആർ ബൈജു, എം.കെ മോഹനൻ, സുനിൽ കാരയിൽ, എ.വി നാരായണൻ, കടപ്പുറം പഞ്ചായത്ത് ബൂത്ത് പ്രസിഡണ്ടുമാരായ കരിമ്പാച്ചൻ നാരായണൻ, എ.കെ പീതാംബരൻ, എം.വി വീരമണി, കെ.കെ പ്രദീപ് എന്നിവർ സംസാരിച്ചു.