വടക്കേകാട്: അഞ്ഞൂർ പിള്ളക്കാട് റോഡിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം. കാർ യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു. കോട്ടപ്പടി പിള്ളക്കാട് സ്വദേശി പൂങ്ങാട്ട് വീട്ടിൽ അഷ്‌റഫ്(55), തൊഴിയൂർ സ്വദേശി പാവൂക്കര വീട്ടിൽ അബൂബക്കർ(52) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ 1.50 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ വൈലത്തൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.