Monday, March 17, 2025

മിസ്റ്റർ ഇന്ത്യ നാഷണൽ ചാമ്പ്യൻഷിപ്പ്; സ്വർണ്ണ മെഡൽ നേടിയ സാബിക്ക് സൈഫുദ്ദീനെ എസ്.ഡി.പി.ഐ അനുമോദിച്ചു

ഏങ്ങണ്ടിയൂർ: മധ്യപ്രദേശിൽ നടന്ന മിസ്റ്റർ ഇന്ത്യ നാഷണൽ ചാമ്പ്യൻഷിപ്പിൽ ജൂനിയർ 55 കിലോ വിഭാഗത്തിൽ സ്വർണ്ണ മെഡൽ  നേടിയ ചേറ്റുവ സ്വദേശി സാബിക്ക് സൈഫുദ്ദീന് എസ്.ഡി.പി.ഐ അനുമോദിച്ചു. എസ്.ഡി.പി.ഐ ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടയും ചേറ്റുവ ബ്രാഞ്ചിന്റയും നേതൃത്വത്തിൽ നടന്ന ചടങ്ങിൽ എസ്.ഡി.പി.ഐ ഗുരുവായൂർ നിയോജക മണ്ഡലം സെക്രട്ടറി ഡോ. സകീർ ഹുസൈൻ ഉപഹാരം സമ്മാനിച്ചു. ചേറ്റുവ ബ്രാഞ്ച് പ്രസിഡന്റ്‌ അഷ്‌റഫ്‌ പണിക്കവീട്ടിൽ, സെക്രട്ടറി സജീർ ചേറ്റുവ, ട്രഷറർ എം.എം ബഷീർ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments