Friday, January 17, 2025

അതിദാരിദ്ര നിർമാർജനം; പുന്നയൂർക്കുളത്ത് മരുന്ന് വിതരണം ചെയ്തു

പുന്നയൂർക്കുളം: പുന്നയൂർക്കുളം ഗ്രാമ പഞ്ചായത്തും അണ്ടത്തോട് കുടുമ്പരോഗ്യ കേന്ദ്രവും പഞ്ചായത്ത്‌ തല അതിദാരിദ്ര നിർമാർജനത്തിന്റെ ഭാഗമായി മരുന്ന് വിതരണം ചെയ്തു.  പഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിൻ ഷഹീർ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ഇ.കെ നിഷാർ അധ്യക്ഷത വഹിച്ചു. എൽ.എച്ച്.ഐ ശ്രീജ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്തിലെ അതിദാരിദ്രരായ 20 ഓളം കുടുംബങ്ങളിലേക്ക് മരുന്നും കിറ്റും നൽകി. പഞ്ചായത്തിലെ വിവിധ ഡിപ്പാർട്ട്മെന്റുകൾ സഹകരണത്തോടുകൂടിയാണ് അതിദാരിദ്രർക്കായി വിവിധ സാധനങ്ങൾ എത്തിക്കുന്നത്. വാർഡ് മെമ്പർമാരായ ശോഭ പ്രേമൻ, ഹാജറ കമറുദ്ദീൻ, അബു താഹിർ, എച്ച്.ഐ മാരായ ഉണ്ണികൃഷ്ണൻ, നന്ദന, ഫാർമസിസ്റ്റ് ജിൽസി തുടങ്ങിയവർ പങ്കെടുത്തു. അണ്ടത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ റോബിൻസൺ സ്വാഗതവും പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ടീച്ചർ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments