Friday, September 20, 2024

തിരമാലയിൽ പെട്ട് മുങ്ങിത്താഴ്ന്ന 15 വയസ്സുകാരനെ രക്ഷപ്പെടുത്തിയ തൊഴിലാളികളെ സി.പി.എം ആദരിച്ചു

ചാവക്കാട്: കൂട്ടുകാരുമൊത്ത് കടൽതീരത്ത് തേങ്ങ പെറുക്കുന്നതിനിടയിൽ തിരയിൽപ്പെട്ട് മുങ്ങിത്താഴ്ന്ന 15 വയസ്സുകാരനെ രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളെ  സി.പി.എം ആദരിച്ചു. പുത്തൻകടപ്പുറം ഇ.എം.എസ് നഗർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങ് ചാവക്കാട് നഗരസഭാ ചെയർമാൻ എൻ.കെ അക്ബർ ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളികളായ സി.പി.എം ബ്രാഞ്ച് സെക്രട്ടറി കെ.എച്ച് ഷാഹുൽ, ബി.എച്ച് മുസ്താക്ക്, ഷഹീർ, നൂറുദ്ദീൻ, ഷാഫി, ഹസ്സൻ എന്നിവരെയാണ് ആദരിച്ചത്.

സി.പിഎം ചാവക്കാട് വെസ്റ്റ് ലോക്കൽ സെക്രട്ടറി എം.ആർ രാധാകൃഷ്ണൻ, മത്സ്യത്തൊഴിലാളി സഹകരണസംഘം പ്രസിഡന്റ് ടി.എം ഹനീഫ, തെക്കരകത്ത് അബ്ദുൽ റഹ്മാൻ, കേരന്റകത്ത് ശംസുദ്ദീൻ, മേത്തി റസാക്ക്, തയ്യിൽ മുസ്തഫ, സി.എം നൗഷാദ്, ആലി, സുലൈമാൻ, ബില്ലാരി മൻസൂർ, രാമി കാസിം എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments