ചാവക്കാട്: പേരകം എ.യു.പി സ്കൂളിൽ ടോയ്ലറ്റ് സമുച്ചയത്തിന്റെ ശിലാസ്ഥാപനം നടന്നു. എൻ.കെ അക്ബർ എം.എൽ.എ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു. ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. ചാവക്കാട് എ.ഇ.ഒ പി.എം ജയശ്രീ മുഖ്യാതിഥിയായി. വാർഡ് കൗൺസിലർ എ.വി അഭിലാഷ്, വി.എസ് സനൽ, ഇ ലീല, സ്കൂൾ മാനേജർ വി.ജി വിനയവതി, ടി ബൽക്കീസ്, ചന്ദ്രൻ പുതുപറമ്പിൽ, ഹബിത, വി.പി ഹരിത, പ്രധാന അധ്യാപിക പി.ഇ സവിത എന്നിവർ സംസാരിച്ചു.