വടക്കേകാട്: കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ വടക്കേകാട് അജ്മീർ നഗറിൽ നടന്ന അജ്മീർ ഉറൂസ് വിവിധ പരിപാടികളോടെ സമാപിച്ചു. മൗലിദ്, ഖവാലി, ചരിത്ര പ്രഭാഷണം, പ്രാർത്ഥനാ മജ്ലിസ്, തബറൂക്ക് വിതരണം എന്നിവ പരിപാടിയുടെ ഭാഗമായി ഉണ്ടായിരുന്നു. സയ്യിദ് ഫസൽ ഐദറൂസി മരത്തംകോട്, ശാഹിദുൽ ഉലമ വന്മേനാട് ഉസ്താദ്, ഐ.എം.കെ ഫൈസി, ത്വാഹിർ സഖാഫി മഞ്ചേരി തുടങ്ങിയവർ നേതൃത്വം നൽകി.