ചാവക്കാട്: നഗരസഭ നാലാം വാർഡ് തിരുവത്ര കുഞ്ചേരിയിൽ നവീകരിച്ച കിറാമൻകുന്ന് സൗത്ത് റോഡ് നാടിന് സമർപ്പിച്ചു. ‘ടാറിങ് പൂർത്തിയാക്കിയ റോഡ് ചെയർമാൻ എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർപേഴ്സൻ മഞ്ജുഷ സുരേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ബി.വിശ്വനാഥൻ റിപ്പോർട്ട് അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.എച്ച്. സലാം, എം.ബി. രാജലക്ഷ്മി, എ.എ. മഹേന്ദ്രൻ, എ.സി. ആനന്ദൻ എന്നിവർ പങ്കെടുത്തു. സ്ഥിരം സമിതി അധ്യക്ഷ സഫൂറ ബക്കർ സ്വാഗതവും അസി. എൻജീനീയർ ടി.ജെ. ജെസി നന്ദിയും പറഞ്ഞു.