ഒരുമനയൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാപ്പിളപ്പാട്ടിൽ എ ഗ്രേഡ് കരസ്ഥമാക്കിയ മിസ്ബ മുജീബിനെ ഒരുമനയൂർ മൂന്നാം കല്ല് ഓട്ടോ ഡ്രൈവേഴ്സ് സാംസ്‌കാരിക കൂട്ടായ്‌മ സ്നേഹോപഹാരം നൽകി ആദരിച്ചു. പ്രസിഡന്റ് ബഷീർ, സെക്രട്ടറി അബ്ദുൽ ജലീൽ എന്നിവർ ചേർന്ന് ഉപഹാരം സമ്മാനിച്ചു. ഫസലുദ്ധീൻ, ഉമൈർ, അഫ്രിദ്, സലീം, ഫിറോസ് എന്നിവർ പങ്കെടുത്തു.