പുന്നയൂർ: പുന്നയൂർ പഞ്ചായത്ത് 11-ാം വാർഡ് ചുറ്റുവട്ടം അസോസിയേഷൻ വാർഷികത്തോടനുബന്ധിച്ച് നാലു ദിവസം നീണ്ടുനിന്ന പരിപാടികൾ സമാപിച്ചു. പുന്നയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചുറ്റുവട്ടം അസോസിയേഷൻ പ്രസിഡൻ്റ് സീമ അബ്ദുൽ നാസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നഫീസ കുട്ടി വലിയകത്ത്, വാർഡ് മെമ്പർ അറഫാത്ത്, ഖദീജ ഹനീഫ, സുബൈദ താരിഖ്, ബിന്ദു സുരേന്ദ്രൻ, നസ്റത്ത് റാഫി, നഫീസ ഷൗക്കത്ത്, സുരേന്ദ്രൻ, കുഞ്ഞി മുഹമ്മദ്, എൻ.എം ഹംസ എന്നിവർ സംസാരിച്ചു. ഷെമീറ ഇസ്മയിൽ സ്വാഗതവും നാസർ പുളിക്കൽ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന നറുക്കെടുപ്പിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.