Friday, November 22, 2024

രോഗികള്‍ 2000 കടന്നു; ഇന്ന് 2333 പേര്‍ക്ക് കോവിഡ്, സമ്പര്‍ക്കത്തിലൂടെ 2151 പേര്‍ക്ക്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 2333 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽനിന്നുള്ള 540 പേർക്കും, മലപ്പുറം ജില്ലയിൽനിന്നുള്ള 322 പേർക്കും, ആലപ്പുഴ ജില്ലയിൽനിന്നുള്ള 253 പേർക്കും, എറണാകുളം ജില്ലയിൽനിന്നുള്ള 230 പേർക്കും, കോട്ടയം ജില്ലയിൽനിന്നുള്ള 203 പേർക്കും, കാസർകോട് ജില്ലയിൽനിന്നുള്ള 174 പേർക്കും, കണ്ണൂർ ജില്ലയിൽനിന്നുള്ള 126 പേർക്കും, തൃശൂർ ജില്ലയിൽനിന്നുള്ള 97 പേർക്കും, പത്തനംതിട്ട ജില്ലയിൽനിന്നുള്ള 87 പേർക്കും, കോഴിക്കോട് ജില്ലയിൽനിന്നുള്ള 78 പേർക്കും, കൊല്ലം ജില്ലയിൽനിന്നുള്ള 77 പേർക്കും, പാലക്കാട് ജില്ലയിൽനിന്നുള്ള 65 പേർക്കും, ഇടുക്കി ജില്ലയിൽനിന്നുള്ള 64 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 17 പേർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

ഏഴ് മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 12ന് മരണമടഞ്ഞ തിരുവനന്തപുരം കാലടി സൗത്ത് സ്വദേശിനി ഭാർഗവി (90), പത്തനംതിട്ട അടൂർ സ്വദേശി ഷംസുദീൻ (65), ആഗസ്റ്റ് 15ന് മരണമടഞ്ഞ തിരുവനന്തപുരം ആര്യനാട് സ്വദേശിനി മീനാക്ഷി (86), ആഗസ്റ്റ് 17ന് മരണമടഞ്ഞ കൊല്ലം കുളത്തൂപ്പുഴ സ്വദേശി രാജൻ (56), എറണാകുളം ആലുവ സ്വദേശിനി ജമീല (53), ആഗസ്റ്റ് 18ന് മരണമടഞ്ഞ എറണാകുളം കോതമംഗലം സ്വദേശി ടി.വി. മത്തായി (67), ആഗസ്റ്റ് 14ന് മരണമടഞ്ഞ എറണാകുളം കോതാട് സ്വദേശി തങ്കപ്പൻ (64) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എൻഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 182 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 60 പേർ വിദേശ രാജ്യങ്ങളിൽനിന്നും 98 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും വന്നതാണ്. 2151 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 53 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 519 പേർക്കും, മലപ്പുറം ജില്ലയിലെ 297 പേർക്കും, ആലപ്പുഴ ജില്ലയിലെ 240 പേർക്കും, എറണാകുളം ജില്ലയിലെ 214 പേർക്കും, കോട്ടയം ജില്ലയിലെ 198 പേർക്കും, കാസർകോട് ജില്ലയിലെ 154 പേർക്കും, കണ്ണൂർ ജില്ലയിലെ 122 പേർക്കും, തൃശൂർ ജില്ലയിലെ 89 പേർക്കും, പത്തനംതിട്ട ജില്ലയിലെ 78 പേർക്കും, കൊല്ലം ജില്ലയിലെ 74 പേർക്കും, കോഴിക്കോട് ജില്ലയിലെ 60 പേർക്കും, പാലക്കാട് ജില്ലയിലെ 55 പേർക്കും, ഇടുക്കി ജില്ലയിലെ 38 പേർക്കും, വയനാട് ജില്ലയിലെ 13 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

17 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 7, മലപ്പുറം ജില്ലയിലെ 5, എറണാകുളം ജില്ലയിലെ 3, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

എറണാകുളം ജില്ലയിലെ 7 ഐ.എൻ.എച്ച്.എസ്. ജിവനക്കാർക്കും രോഗം ബാധിച്ചു

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1217 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയിൽനിന്നുള്ള 224 പേരുടെയും കൊല്ലം ജില്ലയിൽനിന്നുള്ള 41 പേരുടെയും പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 18 പേരുടെയും ആലപ്പുഴ ജില്ലയിൽ നിന്നുള്ള 65 പേരുടെയും കോട്ടയം ജില്ലയിൽ നിന്നുള്ള 54 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 5 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 101 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 28 പേരുടെയും, പലക്കാട് ജില്ലയിൽ നിന്നുള്ള 103 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 263 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 174 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 12 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 48 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 81 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റിവായത്. ഇതോടെ 17,382 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 32,611 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,69,687 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,55,928 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 13,759 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1730 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments