കൊച്ചി: എറണാകുളത്ത് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു. എറണാകുളം ചാലക്ക ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനിയും കണ്ണൂർ സ്വദേശിനിയുമായ ഫാത്തിമത് ഷഹാന (21) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. ഹോസ്റ്റലില്‍ അഞ്ചാം നിലയിലാണ് താമസിക്കുന്ന ഫാത്തിമത് ഏഴാം നിലയില്‍ ഉള്ള സുഹൃത്തുക്കളെ കാണാനെത്തിയതായിരുന്നു. സുഹൃത്തുക്കളോട് സംസാരിക്കുന്നതിനിടെ കാല് വഴുതി വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഏഴാം നിലയിലെ കോറിഡോറില്‍ നിന്നാണ് താഴേക്ക് പതിച്ചത്. സംഭവത്തില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. കൂടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥിനികളില്‍ നിന്നും മൊഴി എടുക്കുന്നുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലേ എന്ന കാര്യവും അന്വേഷണത്തിലുണ്ട്.