ചാവക്കാട്: യു.എ.ഇ യുടെ കോവിഡ് 19 വാക്സിന്റെ ഒന്നാംഘട്ട ഫേസ് ത്രീ ക്ലിനിക്കൽ പരീക്ഷണത്തിന് വിധേയനായി ചാവക്കാട്ടുകാരൻ മൊയ്തീൻഷാ. ചാവക്കാട് ബീച്ച് എച്ച് എം സി സ്പോർട്സ് ആന്റ് ചാരിറ്റി ക്ലബ് പ്രവർത്തകനായ മൊയ്തീൻഷാ കഴിഞ്ഞ ദിവസമാണ് പരീക്ഷണത്തിന് വിധേയനായത്. ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോഫാം ചൈന നാഷണൽ ബയോട്ടിക് ഗ്രൂപ്പ് (സി.എൻ.ബി.ജി.), അബുദാബി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ക്ലൗഡ് കംപ്യൂട്ടിങ് കമ്പനിയായ ഗ്രൂപ്പ് 42 എന്നിവരാണ് അബുദാബി ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പരീക്ഷണങ്ങൾ നടത്തുന്നത്.