Friday, April 17, 2026

അബദ്ധത്തില്‍ കൈ ഗിയറില്‍ തട്ടി; കുട്ടിക്കാനത്ത് കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കുട്ടിക്കാനം: പുതുവത്സരാഘോഷത്തിനെത്തിയ സംഘത്തിലെ യുവാവ് കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചു. കാഞ്ഞിരപ്പള്ളി ആനത്തോട്ടം സ്വദേശി ഫൈസലാണ് മരിച്ചത്. കുട്ടിക്കാനം കോക്കാട്ട് ഹില്‍സില്‍ ചൊവ്വാഴ്ച രാത്രി 10.30-ഓടെയായിരുന്നു അപകടം.
കുട്ടിക്കാനത്ത് പുതുവത്സരാഘോഷത്തിനെത്തിയതായിരുന്നു ഫൈസലും ഇരുപതിലേറെ സുഹൃത്തുക്കളുമടങ്ങുന്ന സംഘവും. വാഹനം നിര്‍ത്തി പുറത്തിറങ്ങിയ സമയത്ത് ഒരു കോള്‍ വന്നപ്പോള്‍ ഫൈസല്‍ ഫോണുമായി കാറിനകത്തേക്ക് കയറി. ഈ സമയം അബദ്ധത്തില്‍ കൈതട്ടി ഗിയര്‍ മാറി വാഹനം 350-ലേറെ താഴ്ചയുള്ള കൊക്കയിലേക്ക് പതിക്കുകയായിരുന്നു.

പോലീസും ഫയര്‍ഫോഴ്‌സുമെത്തി തിരച്ചില്‍ നടത്തിയെങ്കിലും ചൊവ്വാഴ്ച യുവാവിനെ കണ്ടെത്താനായില്ല. പിന്നീട് ബുധനാഴ്ച പുലര്‍ച്ചെ രാവിലെ സന്നദ്ധ സംഘടന പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് 350 അടി താഴ്ചയില്‍ നിന്ന് ഫൈസലിന്റെ മൃതദേഹം കണ്ടെടുക്കുന്നത്.

കാറില്‍ നിന്ന് തെറിച്ചുവീണ് തലയിടിച്ച് മരിച്ചെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments