ഒരുമനയൂർ: ഒരുമനയൂർ പഞ്ചായത്ത് അഞ്ചാം വാർഡിലെ അങ്കണവാടിയിൽ ഒരുമനയൂർ വില്യംസ് ഡോമിനോസ് ക്ലബ്ബ് പ്രവർത്തകർ പുതുവത്സര സ്നേഹോപഹാരം നൽകി. അങ്കണവാടി അധ്യാപിക ഷിബിനയ്ക്ക് ക്ലബ്ബംഗങ്ങൾ ചേർന്ന് സ്നേഹോപഹാരമായി ക്ലോക്ക് കൈമാറി. ക്ലബ്ബ് പ്രസിഡണ്ട് കെ.വി ഷാജി, സെക്രട്ടറി കെ.വി ഷിഹാബ് അലി, ട്രഷറർ പി.ആർ ലത്തീഫ്, ജോയിന്റ് സെക്രട്ടറി റഷീദ് പൂളക്കൽ, ക്ലബ്ബ് അംഗം കെ.വി സംജാദ് എന്നിവർ പങ്കെടുത്തു.