Friday, September 20, 2024

രമേശ്‌ വാർണാട് സ്മാരക വിദ്യഭ്യാസ പുരസ്‌കാരവും പഠനോപകരണങ്ങളും വിതരണം ചെയ്തു

ചാവക്കാട്: നഗരസഭ 11-ാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കുള്ള രമേശ്‌ വാർണാട് സ്മാരക വിദ്യഭ്യാസ പുരസ്‌കാരവും പഠനോപകരണ വിതരണവും നൽകി. വാർഡിന്റെ വിവിധ മൂന്നുകേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങ് മുൻ എം.എൽ.എ എം.പി വിൻസെന്റ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് പ്രസിഡന്റ്‌ അഫ്സൽ കിക്കിരിമുട്ടം അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ബീന രവശങ്കർ, ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ സി.എ ഗോപപ്രതാപൻ, ബ്ലോക്ക്‌ ജറനൽ സെക്രട്ടറി കെ.വി സത്താർ, ബ്ലോക്ക്‌ കോൺഗ്രസ്സ് മുൻ വൈസ് പ്രസിഡന്റ് ഫിറോസ് പി തൈപ്പറമ്പിൽ, ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡന്റ്‌ അനീഷ് പാലയൂർ, മുൻസിപ്പൽ ആറാം വാർഡ് കൗൺസിലർ ഹിമ മനോജ്‌, വാർഡ് ജനറൽ സെക്രട്ടറി ജമാൽ താമരത്ത് എന്നിവർ സംസാരിച്ചു. ശറഫുദ്ധീൻ കിക്കിരിമുട്ടം നന്ദി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments