Friday, September 20, 2024

എടക്കഴിയൂർ പഞ്ചവടിയിൽ റോഡ് മുറിച്ചു കടക്കവെ ബൈക്കിടിച്ചു വീട്ടമ്മയടക്കം മൂന്ന് പേർക്ക് പരിക്ക്

ചാവക്കാട്: എടക്കഴിയൂർ പഞ്ചവടിയിൽ റോഡ് മുറിച്ചു കടക്കവെ ബൈക്കിടിച്ചു വീട്ടമ്മയടക്കം മൂന്ന് പേർക്ക് പരിക്ക്.
വയനാട് സുൽത്താൻബത്തേരി സ്വദേശിനി കളരിക്കൽ ഫാത്തിമ (54), ബൈക്ക് യാത്രികരായ തിരുവത്ര കപ്ലിയങ്ങാട് മോഹനൻ (58), കാണംകോട്ട് സുരേഷ്കുമാർ (46) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11.45 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments