ചാവക്കാട്: തിരുവത്ര മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ കരുണാകരൻ അനുസ്മരണം സംഘടിപ്പിച്ചു. കെ.പി.സി.സി മെമ്പർ സി.എ ഗോപ പ്രതാപൻ ഉദ്ഘാടനം ചെയ്തു. മേഖല കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് എച്ച്.എം നൗഫൽ അദ്ധ്യക്ഷത വഹിച്ചു. മൈനൊരിറ്റി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.എച്ച് ഷാഹുൽ ഹമീദ്, കൗൺസിലർ എ.എം അസ്മത്ത് അലി, കെ.എ മർസൂക്, പി.എം നാസർ, ആലുങ്ങൽ ദേവൻ, ചിന്നക്കൽ മുഹ്‌സീൻ, മൊയ്‌ദീൻഷാ ആലുങ്ങൾ, രാമി അലി, രാമി സുലൈമാൻ, ഷമീം ഉമ്മർ, കെ.എം അക്ബർ, റിസ്വാൻ, മുസമ്മിൽ എന്നിവർ നേതൃത്വം നൽകി.