കടപ്പുറം: കടപ്പുറം സി.എച്ച് മുഹമ്മദ് കോയ കൾച്ചറൽ സെന്റർ സംഘടിപ്പിച്ച സി.എസ് മുഹമ്മദുണ്ണി മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും കെ മുഹമ്മദ് മെമ്മോറിയൽ റണ്ണേഴ്സ് ട്രോഫി വേണ്ടിയുള്ള കാരംസ് ഡബിൾസ് മത്സരം സമാപിച്ചു. ബഷീർ – സാബിത്ത് ടീം വിജയികളായി. സൈദു മുഹമ്മദ് – ജമാൽ ടീമിനാണ് രണ്ടാം സ്ഥാനം. മുസ്ലിം ലീഗ് കടപ്പുറം പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി സി കോയ വിജയികൾക്ക് ട്രോഫികൾ നൽകി. മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പണ്ടാരി കുഞ്ഞിമുഹമ്മദ് റണ്ണേഴ്സ് ടീമിന് ട്രോഫികൾ സമ്മാനിച്ചു. പി. വി ഉമ്മർ കുഞ്ഞി, ഫക്രുദീൻ, ഇസ്മായിൽ, നൗഷാദ് എന്നിവർ പങ്കെടുത്തു.