പുന്നയൂർക്കുളം: കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന മന്നലാംകുന്ന് കിണർ പ്രദേശത്ത് ലെഫ്റ്റ് വിങ് കൾച്ചറൽ സെന്റർ ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തി. വളണ്ടിയർ ക്യാപ്റ്റൻ അർഷാദ് മാലിക്കിക്ക്, നിഷാദ് പിലാക്കൽ, മെഹ്റൂഫ്, റഫീഖ്, സുധീർ എന്നിവരുടെ നേതൃത്ത്വത്തിൽ വെള്ളക്കെട്ട് രൂക്ഷമായ ചാക്കോലയിൽ റോഡ്,എ കെ ജി റോഡ്,അൽ അമീൻ റോഡ്, അക്ബർ റോഡ്, ലക്ഷം വീട് എന്നിവിടങ്ങളിൽ വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് 25 ഓളം വരുന്ന സന്നദ്ധപ്രവർത്തകരാണ് രക്ഷാപ്രവർത്തനം നടത്തിയത്.