ചാവക്കാട്: ഒന്നാം ക്ലാസ്സ് കേരള പാഠാവലിയിലെ ‘പിന്നേം പിന്നേം പാലപ്പം ചെറുതായി’ എന്ന പാഠഭാഗത്തിലെ വിവിധരുചികൾ തിരിച്ചറിയുന്ന പ്രവർത്തനം പുത്തൻകടപ്പുറം എച്ച്.ഐ.എൽ.പി സ്കൂളിലെ ഒന്നാം ക്ലാസ്സിലെ കുരുന്നുകൾ രുചിയുത്സവമാക്കി. അണിയറയിൽ കുട്ടികളുടെ രക്ഷിതാക്കൾ നാടൻ രുചിക്കൂട്ടുകൾ തയ്യാറാക്കി. പി.ടി.എ പ്രസിഡണ്ട് മുസ്തഫ തയ്യിൽ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ അഷ്റഫ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ ജിഷമാത്യു, സിമി വർഗീസ്, അബ്സത്ത്, കൃഷ്ണപ്രിയ എന്നിവർ സംസാരിച്ചു. കറുകമാട് സ്കൂളിലെ മല്ലിക ടീച്ചർ മുഖ്യാഥിതിയായിരുന്നു. പി.ടി.എ വൈസ് പ്രസിഡണ്ട് കെ.എച്ച് കാസിം, എം.പി.ടി.എ അംഗങ്ങളായ ബദറുന്നീസ ഷംഷാദ്, ഹസീന താഹിർ, ഷെഫീന എന്നിവർ പങ്കെടുത്തു.
ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം