Monday, September 21, 2026

​ഗം​ഗാനദിയിൽ ഒഴുക്കിൽപെട്ട് തൃശൂർ സ്വദേശിയെ കാണാതായി; തെരച്ചിൽ തുടരുന്നു;

ഡൽഹി: ഉത്തരാഖണ്ഡ് ഋഷികേശിൽ ഗംഗാനദിയില്‍ ഒഴുക്കില്‍പെട്ട് തൃശൂർ സ്വദേശിയെ കാണാതായി. ഡൽഹിയിൽ താമസിക്കുന്ന തൃശ്ശൂർ സ്വദേശി ആകാശിനെയാണ് ഇന്നലെ കാണാതായത്. തുടർന്ന് ഇന്നലെ വ്യാപക തിരച്ചിൽ നടത്തിയിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥ ചൂണ്ടിക്കാട്ടി തിരച്ചിൽ ഇന്നലെ വൈകിട്ടോടെ നിർത്തിവച്ചിരുന്നു. തെരച്ചിൽ  ഇന്ന് വീണ്ടും ആരംഭിക്കും. എസ്.ഡി.ആർ.എഫ്, പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ പുനരാരംഭിക്കുക.  തിരച്ചിലിൽ കാര്യമായ പുരോഗതി ഇല്ലെന്നാണ് ഉയരുന്ന ആക്ഷേപം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments