ചാവക്കാട്: തിരുവത്ര ജി.എം.എല്‍.പി സ്കൂളിൽ 1.10 കോടി രൂപ ചിലവിൽ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെണ്ടര്‍ നടപടികളായി. സര്‍ക്കാറിന്റെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സ്കൂളിന് ഫണ്ട് അനുവദിച്ചത്. സംസ്ഥാന സര്‍ക്കാറിന്റെ എസ്.പി.വി ആയ കില- കിഫ്ബിക്കാണ് നിര്‍മ്മാണ ചുമതല. 100 വര്‍ഷത്തോളം പഴക്കമുള്ള തീരദേശത്തെ സ്ക്കൂളിന് പുതിയ കെട്ടിടം എന്ന ആവശ്യമാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നതെന്ന് എൻ.കെ അക്ബർ എം.എൽ.എ പറഞ്ഞു.