ചാവക്കാട്: ചാവക്കാട് നഗരസഭയിൽ ഒന്നാം വാർഡായ തിരുവത്ര ചെങ്കോട്ടയിലെ രൂക്ഷമായ വെള്ളക്കെട്ട് ഒഴിവാക്കാൻ സി.പി.എം പ്രവർത്തകരുടെ നേതൃത്വത്തിൽ ശ്രമമാരംഭിച്ചു. മേഖലയിൽ കെട്ടിനിൽക്കുന്ന വെള്ളം കടലിലേക്ക് ഒഴുക്കി വിടുന്നതിനാണ് സി.പി.എം പ്രവർത്തകർ ശ്രമം തുടങ്ങിയത്. ശിഹാബ്, ബഷീർ, ഉമ്മർ, ലാലു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം. മേഖലയിൽ മഴക്കെടുതി മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് +919947593007, +919605550873, +919995256149, +919961440680 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

