Saturday, April 19, 2025

പുന്ന അയ്യപ്പ സുബ്രഹ്മണ്യക്ഷേത്രത്തിൽ വനിത വിഭാഗം മാളികപ്പുറത്തമ്മ കമ്മറ്റി ദേശവിളക്ക് ആഘോഷിച്ചു

ചാവക്കാട്: പുന്ന അയ്യപ്പ സുബ്രഹ്മണ്യക്ഷേത്രത്തിൽ വനിത വിഭാഗം മാളികപ്പുറത്തമ്മ കമ്മറ്റിയുടെ നേതൃത്വത്തിൽ ദേശവിളക്ക് ആഘോഷിച്ചു. സംസ്ഥാന അയ്യപ്പൻ വിളക്ക് പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മണത്തല ജനാർദ്ദനൻ സ്വാമിയുടെ തത്വമസി വിളക്ക് സംഘമാണ് വിളക്ക് ആഘോഷിച്ചത്. പേരകം ശിവക്ഷേത്രത്തിൽ നിന്നും  പഞ്ചവാദ്യം, താലം എന്നിവയോടെ ക്ഷേത്രത്തിലേക്ക്  പാലക്കൊമ്പ് എഴുന്നള്ളിപ്പ് ഉണ്ടായി. തുടർന്ന് പന്തലിൽ പാട്ട്,പാൽ കിണ്ടി എഴുന്നള്ളിപ്പ്, കനലാട്ടം, തിരി ഉഴിച്ചൽ, വെട്ടും തട എന്നിവ നടന്നു. മൂന്ന് നേരങ്ങളിലായി അന്നദാനവും ഉണ്ടായി. വനിത വിഭാഗം മാളികപ്പുറത്തമ്മ കമ്മിറ്റി പ്രസിഡന്റ്  ലതിക രവി റാം,സെക്രട്ടറി ബിന്ദു പ്രേംകുമാർ, ട്രഷറർ  സി.കെ ഓമന, ക്ഷേത്രം കമ്മിറ്റി ഭാരവാഹികളായ പി യതീന്ദ്രദാസ്, ഇ.വി ശശി, വി.എ സിദ്ധാർത്ഥൻ, പി.സി വേലായുധൻ, എം.ടി ബാബു, എം.എസ് ഷിജു, എം.ടി ഗിരീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments