ഗുരുവായൂർ: ചെമ്പൈ സംഗീതോത്സവം അമ്പതിന്റെ നിറവിലെത്തിയതിന്റെ ഭാഗമായി തിരുവെങ്കിടം പാനയോഗത്തിന്റെ നേതൃത്വത്തിൽ സമാദരണ സദസ്സ് സംഘടിപ്പിച്ചു. രുഗ്മിണി റീജൻസിയിൽ ചേർന്ന സൽസംഗ സമാദരണ സദസ്സ് ഗുരുവായൂർ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഉൽഘാടനം ചെയ്തു. പാന യോഗം പ്രസിഡണ്ട് ശശിവാറണാട്ട് അദ്ധ്യക്ഷത വഹിച്ചു. ചെമ്പൈ സംഗീതോത്സവത്തിൽ കഴിഞ്ഞ അമ്പത് വർഷവും നിറസാന്നിധ്യമായ വ്യക്തിത്വങ്ങൾ വയലിൻ കുലപതി തിരുവിഴ ശിവാനന്ദൻ, സംഗീതജ്ഞൻ ഗുരുവായൂർ മണികണ്ഠൻ,ഗുരുവായൂർ ദേവസ്വംശ്രീമാനവേദപുരസ്കാരം കരസ്ഥമാക്കിയ രാജു കലാനിലയം എന്നിവരെയും സ്നേഹാദരം നൽകി അനുമോദിച്ചു. മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ.പ്രകാശൻ സംഗീതോത്സവ നിറവ് പങ്ക് വെച്ചു. കോ ഓഡിനേറ്റർ ബാലൻ വാറണാട്ട് ആ മുഖപ്രസംഗം നടത്തി.നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ , മാദ്ധ്യമ പ്രവർത്തകരായ വി.പി.ഉണ്ണികൃഷ്ണൻ , കല്ലൂർ ഉണ്ണികൃഷ്ണൻ , അഷ്ടപതി അദ്ധ്യാപകൻ ജോതിദാസ് ഗുരുവായൂർ, വി. ബാലകൃഷ്ണൻ നായർ, എം.പി ശങ്കരനാരായണൻ, ഷൺമുഖൻ തെച്ചിയിൽ, ഉണ്ണികൃഷ്ണൻ എടവന ,മുരളി അകമ്പടി എന്നിവർ സംസാരിച്ചു. അനുമോദന ജേതാക്കൾ മറുപടി പ്രസംഗവും നടത്തി. ഗുരുവായൂർ ജയപ്രകാശ്, പ്രീത എടവന, പ്രഭാകരൻ മൂത്തേടത്ത്, രാജുകോക്കൂർ,വത്സല നാരായണൻ,രവി ചങ്കത്ത് മധു.കെ.നായർ, ശ്രീകുമാർ പി നായർ, പി രാഘവൻ നായർ.കെ. ഉണ്ണികൃഷ്ണൻ, പി ഗോപിനാഥൻ എന്നിവർ നേതൃത്വം നൽകി.