തൃശ്ശൂർ: കാലവർഷം ശക്തമായതിനെ തുടർന്ന് പാട്ടുരായ്ക്കൽ ഡിവിഷനിലെ പെരിങ്ങാവ്, സൂര്യഗാർഡൻ, കോലോത്തും പാടം എന്നിവിടങ്ങളിലാണ് വെള്ളക്കെട്ടിന്റെ രൂക്ഷത കുറയ്ക്കുന്നതിനായി അടിയന്തര പ്രവർത്തികൾ നടത്തിയത്. പെരിങ്ങാവ് സെന്ററിൽ ബിവറേജസിനു മുന്നിലെ ഇരുപതു വർഷമായി അടഞ്ഞു കിടന്നിരുന്ന വലിയ കാന കൗൺസിലർ ജോൺ ഡാനിയലിന്റെ നേതൃത്വത്തിൽ എസ്കവേറ്റർ ഉപയോഗിച്ച് തുറന്നു. ഇതോടെ കോലോത്തും പാടം ജില്ലാ ബാങ്കിന്റെ മുൻ വശത്തു കൂടിയുള്ള റോഡരികിലൂടെയുള്ള കാനയിൽ നിന്നും പെരിങ്ങാവ് തോടിലേക്കുള്ള വെള്ളത്തിന്റെ ഒഴുക് കൂടി. പെരിങ്ങാവ് റോഡിൽ ശക്തമായ വെള്ളക്കെട്ട് ഉണ്ടായതിനെ തുടർന്ന് പെരിങ്ങാവ് റോഡിൽ നിന്നും പെരിങ്ങാവ് തോടിലേക്കുള്ള തടസ്സങ്ങൾ ജെസിബി ഉപയോഗിച്ച് മാറ്റി. ഇതോടെ പെരിങ്ങാവ് റോഡിൽ നിന്നും തോടിലേക്കുള്ള വെള്ളത്തിൻറെ ഒഴുക്ക് ശക്തിപ്പെട്ടു. ജില്ലാ ബാങ്കിന് മുന്നിലെ പാടങ്ങളിൽ വെള്ളം കെട്ടി നിന്നിരുന്നതിനാൽ ഇവിടെ പാടത്തെ കാനയിലേക്കുള്ള നിരവധി കഴകൾ ഇന്ന് ജെസിബി ഉപയോഗിച്ച് പൊട്ടിച്ചു വെള്ളം കാനയിലേക്ക് തുറന്ന് വിട്ടു.

