ചാവക്കാട്: തിരുവത്രയിലെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനത്തിനായി പുതിയറ സെന്ററിൽ ആരംഭിച്ച മഹാത്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഓഫീസ് ഉദ്ഘാടനം കെ.പി.സി.സി വർക്കിംഗ് പ്രസിഡണ്ട് ടി.എൻ പ്രതാപൻ നിർവഹിച്ചു. മഹാത്മ ട്രസ്റ്റ് ചെയർമാൻ സി.എ ഗോപ്രതാപൻ അധ്യക്ഷത വഹിച്ചു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്, യു.ഡി.എഫ് കൺവീനർ കെ.വി ഷാനവാസ്, ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി സത്താർ, ഷാഹിദ പേള, ഷെമീം പാലക്കൽ, കോൺഗ്രസ് നേതാക്കളായ കെ.എച്ച് ഷാഹുൽഹമീദ്, കെ.വി യൂസഫലി, പി.വി ബദറുദ്ദീൻ, എച്ച്.എം നൗഫൽ, എം.എസ് ശിവദാസ്, കെ.വി ലാജുദ്ദീൻ, തേർളി അശോകൻ, കരിക്കയിൽ സക്കീർ, അനീഷ് പാലയൂർ, കെ.എം ഷിഹാബ്, ഫസീന സുബൈർ, അക്ബർ കോട്ടപ്പുറം, ഹാരിസ് പുതിയറ എന്നിവർ സംസാരിച്ചു.
ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം