ചാവക്കാട്: തിരുവത്ര സ്വയം ഭൂ മഹാ ശിവക്ഷേത്രത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അഴകത്ത് പ്രകാശൻ നമ്പൂതിരിപ്പാടിന് സ്വീകരണവും ക്ഷേത്ര ചുറ്റമ്പല പുനരുദ്ധാരണ യജ്ഞത്തിൻെറ ഭാഗമായുള്ള അനുജ്ഞ കലശവും നടന്നു. തന്ത്രി ബ്രഹ്മശ്രീ അഴകത്ത് പ്രകാശൻ നമ്പൂതിരിപ്പാട് ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു. ക്ഷേത്രം മേൽശാന്തി മനോജ് നമ്പൂതിരി, ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് കെ.എം തനീഷ്, സെക്രട്ടറി എം.എം ജനാർദ്ദനൻ, ട്രഷറർ എം.കെ ഷാജി, ക്ഷേത്ര കമ്മറ്റി അംഗങ്ങളായ പി. പത്മനാഭൻ, കെ.ആർ സൂരജ്, എം.കെ സുബ്രൻ, ടി.ബി മണികണ്ഠൻ, ഗിനിഷ്, ടി.എസ് ചന്ദ്രൻ, പി.എസ് ശിവദാസൻ, കെ.കെ ത്രിവിക്രമൻ, ശിവദാസൻ, വി.എസ് അനിൽകുമാർ, മാതൃസമിതി ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.