തൃശ്ശൂർ: റെയിൽവേ സ്റ്റേഷനിൽ ട്രെയിൻതട്ടി സ്ത്രീയുടെ രണ്ട് കാലുകൾ നഷ്ടപ്പെട്ടു. കെ.എസ്.ആർ.ടി.സി കണ്ടക്ടർ കരുനാഗപ്പള്ളി സ്വദേശിനി ശുഭകുമാരിയുടെ കാലാണ് നഷ്ടപ്പെട്ടത്. റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ കൊച്ചുവേളി കോർബ എക്സ്പ്രസ് തട്ടിയാണ് അപകടം സംഭവിച്ചത്.