Wednesday, April 22, 2026

മുല്ലശ്ശേരിയിൽ വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസ് റോഡരികിലേക്ക് ചെരിഞ്ഞു; വൻ ദുരന്തം ഒഴിവായി

പാവറട്ടി: മുല്ലശ്ശേരിയിൽ വിദ്യാർത്ഥികളുമായി പോയിരുന്ന സ്കൂൾ ബസ് റോഡരികിലേക്ക് ചെരിഞ്ഞ് അപകടം. വൻ ദുരന്തം ഒഴിവായി. മുല്ലശ്ശേരി സെൻ് ജോസഫ് എൽ.പി സ്കൂൾ ബസാണ് മുല്ലശ്ശേരി പഞ്ചായത്ത് ഓഫീസിനടുത്തെ മാവേലി റോഡിൽ അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ ബസ് ചെരിയുകയായിരുന്നു. ഉടൻതന്നെ ഡ്രൈവർ ബസ് നിർത്തി വിദ്യാർഥികളെ പുറത്തിറക്കി. മറ്റൊരു വാഹനത്തിലാണ്  വിദ്യാർഥികളെ സ്കൂളിലെത്തിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments