കടപ്പുറം: മുള്ളൻപന്നിയെ വാഹനമിടിച്ച് ചത്ത നിലയിൽ കണ്ടെത്തി. ബ്ലാങ്ങാട് സലഫി മസ്ജിദ് പരിസരത്താണ് മുള്ളൻപന്നിയെ വാഹനമിടിച്ച് ചത്ത നിലയിൽ കണ്ടത്. ഇന്ന് രാവിലെയാണ് സംഭവം. ഇതോടെ പരിസ്ഥിതി പ്രവർത്തകനും ഫോട്ടോഗ്രാഫറുമായ എൻ ഉബൈദ് വിവരം ചാവക്കാട് പോലീസിലും ഫോറസ്റ്റ് അധികൃതരെയും വിവരമറിയിച്ചു.