ചാവക്കാട്: ചാവക്കാട് ഉപജില്ല കലോത്സവത്തിൻ്റെ ഭാഗമായി വിവിധ സബ് കമ്മിറ്റികളുടെ യോഗം ചേർന്നു. ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന യോഗത്തിൽ ഗുരുവായൂർ നഗരസഭ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ. സായിനാഥൻ, എ.എം ഷെഫീർ, കൗൺസിലർ മധു, ജനറൽ കൗൺസിലർ ടി.എം ലത, പി.എസ് ഷൈജു, ഡിക്സൺ വി ചെറുവത്തൂർ, ഷാജി നിഴൽ, എം.കെ സലാഹുദ്ദീൻ, എം.കെ സൈമൺ, കെ.സി സുനിൽ, ഇ.എ നജീബ്, റോസ്ലിൻ മാത്യൂ, ഫെറിൻ ജെയ്ക്കബ്, കൺവീനർമാർ, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. നവംബർ 18 മുതൽ 21 വരെ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലാണ് കലോത്സവം നടക്കുന്നത്.