Thursday, November 21, 2024

കോടതിയിൽ നിലനിൽക്കുന്ന കേസ് ഒത്തുതീർപ്പാക്കാത്തതിൻ്റെ വിരോധം; അസഭ്യം പറഞ്ഞ് ഭീഷണി മുഴക്കിയതായി പരാതി

പുന്നയൂർക്കുളം: യുവാവിനെ ആക്രമിച്ച സംഭവത്തിൽ കോടതിയിൽ നിലനിൽക്കുന്ന കേസ് ഒത്തുതീർപ്പാക്കാത്തതിൻ്റെ വിരോധത്തിൽ അസഭ്യം പറഞ്ഞ് ഭീഷണി മുഴക്കിയതായി പരാതി. അണ്ടത്തോട് സ്വദേശി ക്കെതിരെ വടക്കേക്കാട് പോലീസ് കേസെടുത്തു. അണ്ടത്തോട് കാട്ടിലകത്ത് മനീഷ് നൽകിയ പരാതിയിലാണ് അണ്ടത്തോട് സ്വദേശി കൊപ്പര ഷാഹിദിനെതിരെ വടക്കേക്കാട് പോലിസ് കേസെടുത്തത്. 2017 ൽ മനീഷിനെ അണ്ടത്തോട് സ്വദേശിയായ മറ്റൊരു യുവാവ് ആക്രമിക്കുകയും ആക്രമണത്തിൽ മനീഷിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. കോടതിയിൽ നിലനിൽക്കുന്ന ഈ കേസ് ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് ഷാഹിദ് പല തവണയായി മനീഷിനെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാൽ മനീഷ് ഇതിന് തയ്യാറായിരുന്നില്ല. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിൽ അണ്ടത്തോട് സെൻ്ററിൽ നിൽക്കുകയായിരുന്ന തന്നെ ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വിളിച്ച ഷാഹിദ് കേസ് ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ഇതിന് വിസമ്മതിച്ച തന്നെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന് മനീഷ് പരാതിയിൽ പറയുന്നു. വടക്കേക്കാട് പോലീസിനെ ആക്രമിച്ച കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ ഷാഹിദ് പ്രതിയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments