Tuesday, April 28, 2026

സ്കൂട്ടറിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു

കുന്നംകുളം: സ്കൂട്ടറിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. എയ്യാൽ സ്വദേശി കാരേങ്ങൽ അബൂബക്കർ (70) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വെള്ളറക്കാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. തലയ്ക്ക് പരിക്കേറ്റ അബൂബക്കർ അത്താണി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 4.30 യോടെ മരിക്കുകയായിരുന്നു. ഭാര്യ: സുലൈഖ. മക്കൾ: മുജീബ്, ഷെബീർ, ഷെഫീക്ക്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments