കുന്നംകുളം: കുന്നംകുളം മെയിൻ റോഡ് പള്ളിപ്പെരുന്നാളിനിടെ നഗരസഭ കൗൺസിലറെ പോലീസ് മർദ്ദിച്ചതായി പരാതി. കുന്നംകുളം നഗരസഭ 22-ാം വാർഡ് കുറുക്കൻപാറയിലെ സിപിഎം കൗൺസിലർ എ.എസ് സനലിനാണ് മർദ്ദനമേറ്റത്. ഇന്ന് വൈകിട്ട് 4.30 ഓടെയായിരുന്നു സംഭവം. പോലീസിന്റെ മർദ്ദനത്തിൽ പരിക്കേറ്റ കൗൺസിലർ കുന്നംകുളം താലൂക്ക് ആശുപത്രിയിലെ ചികിത്സ തേടി. സംഭവത്തിൽ കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സി.ആർ സന്തോഷിന് പരാതി നൽകുമെന്ന് കൗൺസിലർ പറഞ്ഞു.