ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യാഗ്രഹത്തിന്റെ 93 -ാം വാര്‍ഷികദിന ഭാഗമായി സത്യാഗ്രഹ സ്മാരക സമിതിയുടെ നേതൃത്വത്തില്‍ സമര സ്മരണ പുതുക്കി. ഗുരുവായൂര്‍ കിഴക്കേ നട സത്രം വളപ്പിലെ സത്യാഗ്രഹ സ്തൂപത്തിനു മുന്നില്‍ പുഷ്പാര്‍ച്ചനയോടെയായിരുന്നു തുടക്കം. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. സമിതി ചെയര്‍മാന്‍ ഡോ. എ ഹരിനാരായണന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഷാജു പുതൂര്‍ ആമുഖ പ്രഭാഷണം നടത്തി. മുന്‍ എം.പി ടി.എന്‍ പ്രതാപൻ, സി.പി.ഐ ജില്ലാസെക്രട്ടറി കെ.കെ.വത്സരാജ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ദേവസ്വം ഭരണസമിതിയംഗങ്ങളായ കെ.പി വിശ്വനാഥന്‍, സി.മനോജ്, നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയന്‍, കൗണ്‍സിലര്‍ ശോഭ ഹരിനാരായണന്‍, സമിതി ഭാരവാഹികളായ ബാലന്‍ വാറണാട്ട്, സജീവന്‍ നമ്പിയത്ത്, വിവിധ സംഘടന പ്രതിനിധികളായ അരവിന്ദന്‍ പല്ലത്ത്,ഒ.കെ.ആര്‍ മണികണഠന്‍, വി.പി.ഉണ്ണികൃഷ്ണന്‍, ആര്‍.ജയകുമാര്‍, വി.അച്യുതകുറുപ്പ്, വി.ബാലകൃഷ്ണന്‍ നായര്‍, എന്‍.പ്രഭാകരന്‍ നായര്‍,രമേഷ് പുതൂര്‍,രവീന്ദ്രന്‍ പൂത്താമ്പുള്ളി തുടങ്ങിയവര്‍ സംസാരിച്ചു.