തൃശൂർ: കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കളക്ടർ നൽകിയ മൊഴിയെക്കുറിച്ച് താൻ അഭിപ്രായം പറയുന്നത് ശരിയല്ലെന്ന് മന്ത്രി കെ രാജൻ. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. നവീൻ ബാബുവിനെ കുറിച്ച് മുമ്പ് പറഞ്ഞ കാര്യങ്ങളിൽ മാറ്റം വരുത്തിയിട്ടില്ല. റവന്യൂ വകുപ്പ് അന്വേഷണം നടത്തിയത്. കുറ്റം സംബന്ധിച്ചല്ല. എന്താണ് സംഭവിച്ചത് എന്നുള്ളതായിരുന്നു അന്വേഷണം പരിധിയിൽ ഉൾപ്പെടുത്തിയത്. റവന്യൂ വകുപ്പിന്റെ അന്വേഷണറിപ്പോർട്ട് ചീഫ് സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. ഇതുവരെയ്ക്കും തനിക്ക് കിട്ടിയിട്ടില്ല. അത് പോലീസാണ് അന്വേഷിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.