ഗുരുവായൂർ: തിരുവെങ്കിടാചലപതി ക്ഷേത്രത്തിലേക്ക് നാല് കാതൻ ഭീമൻചരക്ക് സമർപ്പിച്ചു. 500 ലിറ്റർ പാൽ പായസം തയ്യാറാക്കാൻ കഴിയുന്ന നാല് കാതൻ ഭീമൻചരക്കാണ് ഗുരുവായൂരിലെ വ്യാപാര പ്രമുഖൻ ജി.എസ് ഗണേഷും ഭാര്യ വസന്ത ഗണേഷും കുടുംബാംഗങ്ങളും ചേർന്ന് സമർപ്പിച്ചത്. ക്ഷേത്രത്തിൽ ഭഗവതിയ്ക്ക് പൂമൂടൽ കഴിഞ്ഞ് ഭഗവാന്റെ ഉച്ചപൂജക്ക് മുമ്പായി എത്തിച്ച ചരക്ക് ക്ഷേത്രം വെങ്കിടേശ്വര പൂജാരി കൃഷ്ണകുമാർ തിരുമേനി തീർത്ഥജലം തെളിച്ച് പുഷ്പാരതി ഉഴിഞ്ഞ് ശുദ്ധി വരുത്തിയ ശേഷം തുടർന്ന് ക്ഷേത്ര സമിതിഭാരവാഹികളും മാനേജരും ചേർന്ന് സമർപ്പണ കുടുംബത്തിൽ നിന്ന് ഏറ്റുവാങ്ങി.