Thursday, November 14, 2024

ചാവക്കാട് പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്ര ഓഫീസിൽ വൻ കവർച്ച

ചാവക്കാട്: പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്ര ഓഫീസിൽ മോഷണം. ഇന്ന് രാവിലെ ക്ഷേത്ര മാനേജർ സുരേഷാണ് വിവരം ആദ്യം അറിഞ്ഞത്. ഓഫീസിനുള്ളിലെ അലമാരയിൽ ഏഴു പവൻ സ്വർണാഭരണങ്ങൾ, രണ്ട് വെള്ളികുടങ്ങൾ, പണം എന്നിവയാണ് സൂക്ഷിച്ചിട്ടുള്ളത്. ഇവയിൽ എന്തെല്ലാം നഷ്ടപ്പെട്ടുവെന്ന് വ്യക്തമായിട്ടില്ല. ക്ഷേത്ര ഓഫീസിലെ വാതിലിന്റെ താഴ് തകർത്ത നിലയിലാണ്. വിവരമറിഞ്ഞ് ചാവക്കാട് പോലീസ് അന്വേഷണ സ്ഥലത്തെത്തിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments