ചാവക്കാട്: അന്തരിച്ച മുതിർന്ന ബി.ജെ.പി നേതാവും ചാവക്കാട് നഗരസഭ മുൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന തിരുവത്ര തേർളി നാരായണന്റെ നിര്യാണത്തിൽ ബി.ജെ.പി തിരുവത്ര മേഖലയുടെ നേതൃത്വത്തിൽ സർവ്വകക്ഷി അനുശോചന യോഗം ചേർന്നു. ബി.ജെ.പി പ്രതിനിധി കെ.എസ് അനിൽകുമാർ , സി.പി.എം പ്രതിനിധി കെ.കെ മുബാറക്ക്, സി.പി.ഐ പ്രതിനിധി വെങ്കളത്ത് ഗണേശൻ, കേരള കോൺഗ്രസ് എസ് പ്രതിനിധി സെയ്താലിക്കുട്ടി, എസ്.എൻ.ഡി.പി ഗുരുവായൂർ യൂണിയൻ ബോർഡ് മെമ്പർ പൊന്നരാശ്ശേരി സുനിൽ മണപ്പുറം, മുഹമ്മദ് യൂസഫ് ഹാജി, ആർ.എച്ച്. ഹാരീസ്, ആലുങ്ങൽ ഹരിശ്ചന്ദ്രൻ, അംഗൻവാടി അദ്ധ്യാപിക പി.എസ് മേഘ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. അനുയോചന യോഗത്തിന് ബി.ജെ.പി നേതാക്കളായ സുമേഷ് തേർളി, സുഗന്ധ വേണി, ഷിജി സന്തോഷ്, എം.എ പ്രമോദ്, വെങ്കളത്ത് സുനിൽ കുമാർ, കെ.സി സുരേഷ്, ഗിരിജ ആനന്ദൻ തുടങ്ങിയവർ നേതൃത്വം നൽകി.