Monday, September 14, 2026

ചാവക്കാട് സബ് ജില്ലാ കായികമേള; ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യന്മാർ

കുന്നംകുളം: കുന്നംകുളം സീനിയർ ഗ്രൗണ്ട് സ്റ്റേഡിയത്തിൽ നടന്ന ചാവക്കാട് സബ് ജില്ലാ കായികമേളയിൽ 375 പോയിന്റ് നേടി  ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യന്മാരായി. സീനിയർ ബോയ്സ് അഗ്രിഗേറ്റ്, സീനിയർ ഗേൾസ് അഗ്രിഗേറ്റ്, ജൂനിയർ ബോയ്സ് അഗ്രിഗേറ്റ്, ജൂനിയർ ഗേൾസ് അഗ്രിഗേറ്റ്, സബ് ജൂനിയർ ബോയ്സ് അഗ്രിഗേറ്റ്, ഗേൾസ് അഗ്രിഗേറ്റ്, ബോയ്സ് അഗ്രിഗേറ്റ് എന്നീ വിഭാഗങ്ങളിലും ശ്രീകൃഷ്ണ സ്കൂൾ ചാമ്പ്യന്മാരായി. ശ്രീകൃഷ്ണ സ്കൂളിലെ യാസിദ് സബ് ജൂനിയർ ബോയ്സ് വിഭാഗം വ്യക്തിഗത ചാമ്പ്യനായപ്പോൾ ജൂനിയർ ഗേൾസ് വിഭാഗത്തിൽ അന്ന മോൾ ബിജു, ജൂനിയർ ബോയ്സ് വിഭാഗത്തിൽ മുഹമ്മദ് ആദിൽ, സീനിയർ ഗേൾസ് വിഭാഗത്തിൽ ഗൗരി എന്നിവരും വ്യക്തിഗത ചാമ്പ്യന്മാരായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments