Sunday, November 24, 2024

പാറമേക്കാവ് അഗ്രശാലയിലെ തീപിടുത്തം; എഫ്.ഐ.ആർ യഥാർത്ഥ വസ്തുകൾക്ക് വിരുദ്ധമെന്ന് ദേവസ്വം സെക്രട്ടറി ജി രാജേഷ് 

തൃശൂർ :പാറമേക്കാവ് അഗ്രശാലയിലെ തീപിടുത്തം. എഫ്.ഐ.ആർ  യഥാർത്ഥ വസ്തുകൾക്ക് വിരുദ്ധമെന്ന് ദേവസ്വം സെക്രട്ടറി ജി രാജേഷ്. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുറികളിൽ സൂക്ഷിച്ചിരുന്ന പാളപ്പാത്രങ്ങളും പറയും വിളക്കുകളും കത്തിയെന്നാണ് എഫ്.ഐ.ആറിൽ സൂചിപ്പിച്ചിട്ടുള്ളത്. ഇത് തീർത്തും  തെറ്റായ കാര്യമാണ്. 90 ശതമാനം പാളപ്പാത്രങ്ങൾക്കും ഒന്നും സംഭവിച്ചിട്ടില്ല. അതോടൊപ്പം പറക്കും വിളക്കുകൾക്കും യാതൊന്നും സംഭവിച്ചിട്ടില്ല. എന്നിട്ടും എഫ്.ഐ.ആറിൽ ഇത്തരത്തിൽ ഒരു പരാമർശം ഉണ്ടായ കാര്യത്തിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് പാറമേക്കാവ് ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന  അഗ്രശാലയിലാണ് തീപിടുത്തമുണ്ടായത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments